................................................. കടലുപൂക്കുന്ന സന്ധ്യയിൽ സ്വർണ്ണ മണൽത്തരികളിൽ ശലഭരാശിയായ് നാം സമ്മോഹനം ................................................................
ഒരു വരിയിലൊരു മഹാകാവ്യം രചിക്കുന്നു മഴയാം മഹാകവി *** ഒരു തുള്ളിയിലൊരു ജീവിതക്കടൽ തീർക്കുന്നു മഴയാം മഹാശില്പി *** ഒരു പെയ്ത്തിലൊരായിരമുമ്മകൾ കൊടുത്തയക്കുന്നു മഴയാം മധുരപ്പ്രണയിനി ***